മാ​നം​മു​ട്ടെ പാ​റും; കാ​മ​റ​ക്ക​ണ്ണു​ള്ള ചെ​ന്പ​രു​ന്ത്

12:57 AM Jan 30, 2023 | Deepika.com
തൃ​ശൂ​ർ: "വ​ല്ല​ഭ​നു പു​ല്ലും ആ​യു​ധം’ എ​ന്നാ​ണ​ല്ലോ. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളാ​ൽ ഡ്രോ​ണു​ണ്ടാ​ക്കി പ​റ​പ്പി​ച്ചാ​ണു ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​ക്കാ​ഴം ഗ​വ. ഹൈ​സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് ഇ​ൻ​സാ​ഫ് പ​ഴ​ഞ്ചൊ​ല്ല് അ​ന്വ​ർ​ഥ​മാ​ക്കി​യ​ത്. കു​പ്പി​യു​ടെ അ​ട​പ്പ്, സി​ഡി, ഐ​സ് ക്രീം ​സ്റ്റി​ക്കു​ക​ൾ, പ്ലൈ​വു​ഡ്, അ​ലു​മി​നി​യം പൈ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഡ്രോ​ണ്‍ നി​ർ​മി​ച്ച​ത്. വെ​റു​തെ​യ​ങ്ങു പ​റ​പ്പി​ക്കാ​നു​ള്ള​ത​ല്ല, ഡ്രോ​ണി​ൽ ഘ​ടി​പ്പി​ച്ച കാ​മ​റ ഉ​പ​യോ​ഗി​ച്ചു ചു​റ്റു​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കാ​നാ​കും. പ​താ​ക കെ​ട്ടി പ​റ​പ്പി​ക്കാ​നും ആ​കാ​ശ​ത്തു​നി​ന്ന് പു​ഷ്പ​ങ്ങ​ൾ വ​ർ​ഷി​ക്കാ​നും അ​ത്യാ​വ​ശ്യം സാ​മ​ഗ്രി​ക​ൾ ഒ​രു സ്ഥ​ല​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റാ​നും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കാം. അ​റു​ന്നൂ​റു മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഡ്രോ​ണ്‍ പ​റ​പ്പി​ക്കാം. അ​ര​ക്കി​ലോ മാ​ത്രം തൂ​ക്കം​വ​രു​ന്ന ഡ്രോ​ണ്‍ അ​ലു​മി​നി​യം പൈ​പ്പും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ച്ചാ​ണു നി​ർ​മി​ച്ച​ത്.