മാള: സെന്റ് സ്റ്റനിസ്ലാവോസ് ഫെറോന പള്ളി തിരുന്നാളിനോടനുബന്ധിച്ചുള്ള ടൗണ്‍ അന്പ് ഇന്ന് നടക്കും. മാളയിലെ നാനാജാതി മതസ്ഥരുടെയും വ്യാപാരികളുടേയും സഹകരണത്തോടെയാണ് ടൗണ്‍ അന്പ് നടത്തുന്നത്. രാവിലെ 9 ന് പള്ളിയിൽ നിന്നും അന്പ് പ്രദക്ഷിണം വ്യാപാര സ്ഥാപനങ്ങളിലേക്ക് പുറപ്പെടും.
വാദ്യമേളങ്ങളുടേയും,പട്ടു കുടകളുടേയും തേരുകളുടേയും അകന്പടിയോടെ 6.30ന് ഗവണ്‍മെൻറ് ആശുപത്രി പരിസരത്തു നിന്നും, ഏഴിന് ഗംഗ തിയ്യറ്റർ പരിസരത്ത് നിന്നും പ്രദക്ഷിണങ്ങൾ ആരംഭിച്ച് 10ന് പള്ളിയിൽ സമാപിക്കും. തുടർന്ന് വർണ്ണമഴയും ഉണ്ടായിരിക്കും.
വാർഷികം ആഘോഷിച്ചു
മേലൂർ: ഉപ്പൂട്ടുങ്ങൽ തെക്കൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നാല്പതാം വാർഷികം ആഘോഷിച്ചു. രക്ഷാധികാരി ഫാ.ജോണ്‍ തെക്കൻ, പ്രസിഡന്റ് ടി.ഒ. ജോണ്സണ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിച്ചു. അഡ്വ.സജി റാഫേൽ പ്രസിഡന്റായും, ടി.ഒ. വാവച്ചൻ സെക്രട്ടറിയായുമുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
മാളയിൽ ടൗണ്‍ അന്പ് ഇന്ന്
12:51 AM Jan 30, 2023 | Deepika.com