കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മേഖല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഐഎൻടിയുസി രൂപികരിച്ചു. കൊടുങ്ങല്ലൂർ ഇന്ദിരാഭവനിൽ നടന്ന യോഗം വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.എ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഇ.എസ്.സാബു, വഴിയോര കച്ചവട യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോണ്സണ് അന്തോണി, സലാം ചൊവ്വര എന്നിവർ പ്രസംഗിച്ചു. വി.എം ജാഫറിന് ആദ്യ മെംബർഷിപ്പ് നൽകി വി.എ.ഷംസുദീൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഇ.എസ്.സാബു (പ്രസിഡന്റ്), പി.ബി നിഷാഫ് (സെക്രട്ടറി), വി.എം. ജയഫർ, (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഐഎൻടിയുസി രൂപികരിച്ചു
12:51 AM Jan 30, 2023 | Deepika.com