ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ റാ​ലി ശ​ക്തി പ്ര​ക​ട​ന​മാ​യി

11:24 PM Jan 29, 2023 | Deepika.com
കാ​ളി​കാ​വ് : കേ​ര​ള റ​ബ​ർ ടാ​പ്പേ​ഴ്സ് യൂ​ണി​യ​ൻ (കെ​ആ​ർ​ടി​യു) ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. കെ​ആ​ർ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ റാ​ലി​യും ക​ണ്‍​വ​ൻ​ഷ​നും ശ​ക്തി പ്ര​ക​ട​ന​മാ​യി. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ സം​ഘ​ട​ന അം​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തോ​ടൊ​പ്പം ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി വാ​ങ്ങി കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.
ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ​ർ​ക്കാ​രി​ൽ നി​ന്നും മ​റ്റും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സം​ഘ​ട​ന മു​ൻ​കൈ​യെ​ടു​ക്കും. ക​ക്ഷി രാ​ഷ​ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു കെ​ആ​ർ​ടി​യു ആ​ശ്വാ​സ​മാ​കു​ന്നു. പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് ക​ബീ​ർ മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി പി. ​ഹ​മീ​ദ് ഉ​ദ​രം​പൊ​യി​ൽ, ട്ര​ഷ​റ​ർ വി. ​ജ​മാ​ൽ കോ​ട്ട​പ്പു​ഴ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ സി.​എ​ച്ച് ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഹ​മീ​ദ്, കെ.​പി അ​ബ്ദു​ൾ ജ​ലീ​ൽ, കെ. ​ഏ​ലി​യാ​സ്, കെ. ​സു​കു​മാ​ര​ൻ, വി.​കെ സൈ​നു​ദീ​ൻ, വി​ജ​യ​ൻ, വി. ​ജ​മാ​ൽ, എ​ൻ. സു​രേ​ഷ് ബാ​ബു, എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.