റാന്നി: ചെമ്പനോലി അപകട വളവില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റോഡരികില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മടന്തമണ്‍ - കൂത്താട്ടുകുളം പൊതുമരാമത്ത് വകുപ്പ് റോഡ്. എന്നാല്‍ കുത്തനെയുള്ള ഇറക്കവും കൊടുംവളവും സ്ഥിരം അപകടങ്ങള്‍ക്കു കാരണമാകുന്നു. ഈ റോഡ് ഉന്നതനിലവാരത്തില്‍ പുനരുദ്ധരിച്ചതോടെ നിരവധി വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. കുത്തിറക്കം ഇറങ്ങിവരുമ്പോള്‍ ഉണ്ടാകുന്ന കൊടുംവളവില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയും ചെയ്യുന്നത് പതിവാകുന്നു. ലോഡുമായി വരുന്ന വലിയ വാഹനങ്ങളും സ്ഥിരമായി അപകടത്തില്‍പെടാറുണ്ട്.
ചെമ്പനോലി വളവില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ
10:24 PM Jan 29, 2023 | Deepika.com