തൃശൂർ: സ്കൂള്‍ ഓഫ് ഡ്രാമ, സംഗീതനാടക അക്കാദമി, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന നാടകാധ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള പ്രഥമ ഇന്റര്‍ നാഷണല്‍ തിയറ്റര്‍ സ്കൂള്‍സ് ഫെസ്റ്റിവല്‍ ഫെബ്രുവരി ഒന്നുമുതല്‍ അഞ്ചുവരെ നടക്കും.
ജോണ്‍മത്തായി സെന്റര്‍ കാമ്പസിലെ 10 സ്ഥലങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള സര്‍വകലാശാലകള്‍ പങ്കെടുക്കും. ക്ലാസുകളും പ്രബന്ധാവതരണങ്ങളും പാനല്‍ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി ഉണ്ടാകും. കൂടാതെ നാടകാവതരണങ്ങളും മറ്റു കലാരൂപങ്ങളുടെ അവതരണവും ഉണ്ടായിരിക്കും. ഫെബ്രുവരി ഒന്നിന് 11.30ന് നാടകസിനിമ നടന് നസീറുദ്ദീന്‍ ഷാ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് ഫെസ്റ്റിവല്‍ സമാപിക്കും.
പ്രഥമ ഇന്റര്‍ നാഷണല്‍ തിയറ്റര്‍ സ്കൂള്‍സ് ഫെസ്റ്റിവല്‍
12:57 AM Jan 29, 2023 | Deepika.com