തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയുടെ എമർജൻസി വിഭാഗം ദേശീയ സെമിനാർ സംഘടിപ്പിച്ചു.
ഇ.എം. സോണോ 2023 ആൻഡ് എക്സാംതലോൻ എന്ന പരിപാടി ഡൽഹി എയിംസിലെ എമർജൻസി വിഭാഗം മേധാവി ഡോ. സഞ്ജീവ് ബോയ് ഉദ്ഘാടനം ചെയ്തു. എമർജൻസി സോണോഗ്രാഫി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഇ.എം. സോണോ എന്ന രണ്ട് ദിവസത്തെ ശിൽപശാലയും ഇതോടുകൂടി നടന്നു. എയിംസിലെയും പോണ്ടിച്ചേരി ജിപ്മറിലേയും മണിപ്പാൽ കെ എംസിയിലേയും വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, സിഇഒ ഡോ. ബെന്നി ജോസഫ്, എമർജൻസി വിഭാഗം മേധാവി ഡോ. ബാബു ഉറുമീസ് പാലാട്ടി എന്നിവർ സന്നിഹിതരായിരുന്നു. എമർജൻസി മെഡിസിൻ പിജി കോഴ്സ് കേരളത്തിൽ ആദ്യമായി തുടങ്ങുന്നത് ജൂബിലി മെഡിക്കൽ കോളജിലാണ്.
എമർജൻസി മെഡിസിൻ: ദേശീയ സെമിനാർ
12:57 AM Jan 29, 2023 | Deepika.com