കയ്പമംഗലം: കടപ്പുറം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ അന്‍പു തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ ഏഴിന് രൂപം എഴുന്നള്ളിച്ചു വയ്ക്കൽ, പ്രസുദേന്തി വാഴ്ച, 7.30 നുള്ള ആഘോഷമായ പാട്ടു കുർബാനയ്ക്ക് ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യ കാർമികനാകും. തുടർന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്. വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, രാത്രി വർണ മഴ.
ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിൽ ഫാ. സോജോ കണ്ണന്പുഴ തിരുനാളിനു കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരുന്നു.
കാലിക്കട്ട് യൂണിവേഴ്സിറ്റി നെറ്റ്ബോൾ
വനിതാ മത്സരം ക്രൈസ്റ്റിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി നെറ്റ്ബാൾ വനിതാ മത്സരം ക്രൈസ്റ്റ് കോളജിൽ ഫാ. ജോയ് പിനിക്കപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. ഡോ. ബിന്ദു ടി. കല്ല്യാണ്‍, ഡോ. പോൾ ചാക്കോ, ഡോ. സെബാസ്റ്റ്യൻ, എം.എൻ. നിധിൻ, ഡോ. ലേഖ ജോസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തിൽ ക്രൈസ്റ്റ് കോളജ് സെന്റ് ജോസഫ് കോളജ് ദേവഗിരിയെ തോൽപിച്ചു.
കടപ്പുറം സെന്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാൾ ഇന്ന്
12:54 AM Jan 29, 2023 | Deepika.com