ചാലക്കുടി: നഗരസഭയിലെ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്ന പ്രവർത്തനം നാളെ ആരംഭിക്കും. വാക്സിനേഷൻ മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വാക്സിനേറ്റ് ചെയ്ത തെരുവു നായ്ക്കളെ തിരിച്ചറിയുന്നതിന് ചെവിയിൽ മാർക്കിംഗ് നടത്തും. ഇതിന്റെ രണ്ടാംഘട്ടം നായ്ക്കളുടെ വന്ദ്യംകരണവും തുടർന്ന് തെരുവു നായ്ക്കൾക്കുള്ള ഷെൽട്ടർ നിർമിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. വീടുകളിലെത്തി വളർത്തു നായ്ക്കൾക്ക് ലൈസൻസ് നൽകും. ഈ പ്രവർത്തനം അടുത്ത ദിവസങ്ങളിൽ പൂർത്തിയായാൽ ലൈസൻസ് എടുക്കതെ നായ്ക്കളെ വളർത്തുന്ന ഉടമസ്ഥർക്കെതിരെ നിയമപരമായ നടപടിയും സ്വീകരിക്കും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോർജ് തോമസ്, ജിജി ജോൺസൻ, ദിപു ദിനേശ്, വെറ്റിനറി ഡോക്ടർ മോളി ആന്റണി, ഹെൽത്ത് സൂപ്പർവൈസർ രമേഷ് എന്നി വർ പങ്കെടുത്തു.
തെരുവു നായ്ക്കൾക്കുള്ള വാക്സിനേഷൻ നാളെ തുടങ്ങും
12:53 AM Jan 29, 2023 | Deepika.com