പി. ​ഹ​രി​ദാ​സ് സി​ബി​എ​സ്ഇ ജി​ല്ലാ സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ

12:04 AM Jan 29, 2023 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ പി. ​ഹ​രി​ദാ​സി​നെ മ​ല​പ്പു​റം ജി​ല്ലാ സി​ബി​എ​സ്ഇ സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ച് സി​ബി​എ​സ്ഇ ഉ​ത്ത​ര​വി​റ​ക്കി. സി​ബി​എ​സ്ഇ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ക്കാ​ഡ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ഇ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യ​ത്. സി​ബി​എ​സ്ഇ ദൈ​നം​ദി​ന സ​ർ​ക്കു​ല​റു​ക​ളും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും സ്കൂ​ളു​ക​ളെ അ​റി​യി​ക്കാ​നും കാ​ര്യ​ക്ഷ​മാ​യ ന​ട​ത്തി​പ്പും സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​റു​ടെ ചു​മ​ത​ല​യി​ലാ​യി​രി​ക്കു​മെ​ന്നു സി​ബി​എ​സ്ഇ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​ക്ക​ൻ ലാ​ൽ​മീ​ന അ​റി​യി​ച്ചു.
സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റ പി. ​ഹ​രി​ദാ​സി​നെ മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സി​നു വേ​ണ്ടി പ്ര​സി​ഡ​ന്‍റ്് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ
എം. ​ജൗ​ഹ​ർ എ​ന്നി​വ​രും ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മീ​ഷ​ണ​ർ കൂ​ടി​യാ​യ പി. ​ഹ​രി​ദാ​സി​നെ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​ക്കാ​യി ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം. ​അ​ബ്ദു​ൾ നാ​സ​ർ, ട്ര​ഷ​റ​ർ ഡോ. ​ദീ​പ ച​ന്ദ്ര​ൻ എ​ന്നി​വ​രും അ​ഭി​ന​ന്ദി​ച്ചു.