ക്ഷേത്രക്കുളത്തിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി
10:54 PM Jan 28, 2023 | Deepika.com
അന്തിക്കാട് : ചാഴൂർ പഴയന്നൂർ ക്ഷേത്രക്കുളത്തിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിൽ താൽകാലികമായി മുട്ട്ശാന്തിക്ക് വന്ന പിറവം സ്വദേശി ചരുവിള പുത്തൻവീട്ടിൽ സുനിലിന്റെ മകൻ ബിപിനാണ് (24) മരിച്ചത്. കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി ആഴമുള്ള കുളത്തിൽ മുങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മുതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പിറവത്തെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.