പഴയന്നൂർ: പട്ടാന്പി കൊപ്പം മുളയങ്കാവിൽ ബൈക്കിൽ ടിപ്പറിടിച്ച് തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ സ്വദേശി ചേലക്കര തൊഴുപ്പാടം ആലുംകര വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ നബീൽ (18) ആണ് മരിച്ചത്.
ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന ബന്ധുവായ വെങ്ങാനൂർ പരക്കാട് പടിഞ്ഞാറേ പീടികക്കൽ വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു അപകടം. ടിപ്പർ ലോറിയുടെ അമിതവേഗതയാണ് അപകടമുണ്ടാക്കിയതെന്നു സിസി ടിവിയിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
ഉമ്മ: ഖദീജ. സഹോദരങ്ങൾ: നൗഫൽ, മുബീന. കബറടക്കം ഇന്ന് തൊഴുപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പട്ടാന്പിയിൽ ബൈക്കിൽ ടിപ്പറിടിച്ച് തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു
10:54 PM Jan 28, 2023 | Deepika.com