ഒല്ലൂർ: ബൈക്കും ബസും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന റിട്ട. ബാങ്ക് മാനേജർ മരിച്ചു. ചിയ്യാരം ഗലീലിക്കു സമീപം മണവാളൻ വീട്ടിൽ വിൻസന്റ്(66) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒല്ലൂർ ഇഎസ്ഐക്കു സമീപമായിരുന്നു അപകടം.
വിൻസന്റ് ഓടിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഉടനെ ഒല്ലൂരിലെ ആക്ടസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. പിന്നിട് ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് ഒല്ലൂർ സെന്റ് ആന്റണിസ് ഫൊറോന പള്ളിയിൽ. ഭാര്യ: മീന (റിട്ട. അധ്യാപിക). മക്കൾ: സന്ദീപ് (കാനറ ബാങ്ക്), സാന്ദ്ര (ജർമനി). മരുമക്കൾ: ഹരിത (ഫെഡറൽ ബാങ്ക് തൃശൂർ), ദിലീപ് (ജർമനി).
ബൈക്ക് അപകടം; റിട്ട. ബാങ്ക് മാനേജർ മരിച്ചു
02:06 AM Jan 28, 2023 | Deepika.com