മുട്ടിത്തടി: തൃക്കൂർ മുട്ടിത്തടി-വെള്ളാനിക്കോട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിനു സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി സ്വകാര്യവ്യക്തി സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറി. മുട്ടിത്തടി സ്വദേശി പുന്നക്കത്തറ ശങ്കരനാരായണനാണ് 12 സെന്റ് സ്ഥലം പഞ്ചായത്തിന് നൽകിയത്.മുട്ടിത്തടി ശക്തിദേവി ക്ഷേത്രം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നന്പാടൻ സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങി. കെ.കെ. രാമചന്ദ്രൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ശങ്കരനാരായണനെ എംഎൽഎ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ മിനി ഡെന്നി പനോക്കാരൻ, പോൾസണ്‍ തെക്കുംപീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളാനിക്കോട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് സ്വകാര്യ വ്യക്തി 12 സെന്റ് സ്ഥലംനൽകി
01:23 AM Jan 28, 2023 | Deepika.com