അളഗപ്പനഗർ: ത്യാഗരാജർ പോളിടെക്നിക് കോളജിൽ കാന്പസിൽ പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസണ്‍ തയ്യാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോണി പോൾ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ റോഷ്നി കൃഷിയെ കുറിച്ച് സെമിനാർ നയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാഗ്യവതി, പഞ്ചായത്ത് അംഗങ്ങളായ സനൽ മഞ്ഞളി, ജിജോ, ഡിനിൽ, പ്രിൻസ്, ഭൂമിത്രസേന കണ്‍വീനർ എ.എഫ്. ജോസ്, എൻഎസ്എസ് പ്രോഗ്രാം കണ്‍വീനർ ജോഷി ആൻഡേഴ്സണ് എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികളും വിദ്യാർഥികളും അധ്യാപകരും ചേർന്ന് പച്ചക്കറി തൈകൾ നട്ടു. കൃഷി വകുപ്പും ഭൂമിത്ര സേനയും എൻഎസ്എസും സംയുക്തമായാണു പദ്ധതി നടപ്പിലാക്കുന്നത്.
കാന്പസിൽ പച്ചക്കറിത്തോട്ടം പദ്ധതി ഉദ്ഘാടനം
01:23 AM Jan 28, 2023 | Deepika.com