വടക്കാഞ്ചേരി: എങ്കക്കാട് റെയിൽവേ ഗേറ്റ് ഒഴിവാക്കാൻ മേൽപ്പാലമോ, അടിപ്പാതയോ ഉടൻ നിർമിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ ഗേറ്റിനു സമീപം കൂട്ടധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രെട്ടറി കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിജോകുരിയൻ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ പി.ജെ. രാജു. ടി.വി. സണ്ണി, തോമസ് പുത്തൂർ, സി.എ. ശങ്കരൻകുട്ടി, കെ.ടി. ജോയ്, ശശി മഗലം, ബാബുരാജ് കണ്ടെരി, വർഗീസ് വാകയിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമരത്തിനു പരിഹാരം കണ്ടില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ ഗേറ്റിനു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം തുടങ്ങുമെന്ന് മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് അറിയിച്ചു.
മേൽപ്പാലമോ, അടിപ്പാതയോ വേണം: കൂട്ടധർണ നടത്തി
01:23 AM Jan 28, 2023 | Deepika.com