ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ നാലാം മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നു മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രശസ്തരായ 11 വേദജ്ഞര്‍ പങ്കെടുക്കും.
എല്ലാ ദിവസവും ആധ്യാത്മിക മണ്ഡപത്തില്‍ നാരായണീയ പാരായണം, ഭക്തിപ്രഭാഷണം, ബ്രാഹ്മണിയമ്മപ്പാട്ട് എന്നിവയുണ്ടാകും. വൈകീട്ട് വിവിധ കലാപരിപാടികളാണ്. ഗുരുവായൂര്‍ ശശിമാരാരും സുദേവ് കെ. നമ്പൂതിരിയും ചേര്‍ന്നുള്ള ഡമ്പിള്‍ തായമ്പക, ഡോ. ലക്ഷ്മി പ്രിയയുടെ നൃത്താര്‍ച്ചന, രാധികാ പരമേശ്വരനും ഗുരുവായൂര്‍ ഹരികൃഷ്ണനും ചേര്‍ന്നുള്ള വയലിന്‍ദ്വയം, ഡോ. കോഴിക്കോട് പ്രശാന്ത് വര്‍മയുടെ ’മാനസജപലഹരി’ തുടങ്ങിയവ അരങ്ങേറും.
ക്ഷേത്രസമിതി പ്രസിഡന്റ് കോങ്ങാട്ടില്‍ അരവിന്ദാക്ഷ മേനോന്, കീഴേടം രാമന് നമ്പൂതിരി, രാമകൃഷ്ണന് ഇളയത്, ആര്. പരമേശ്വരന്, സുധാകരന് നമ്പ്യാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പെരുന്തട്ട ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം
01:23 AM Jan 28, 2023 | Deepika.com