അന്തിക്കാട്: തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പാട് പുള്ള് കോൾപടവിൽ 10 ഏക്കറിൽ ചാഴിയെ നശിപ്പിക്കാൻ ഡ്രോൺ ഉപയോഗിച്ച് ജൈവ കീടനാശിനി തളിച്ചു. മരച്ചീനിയില ഉപയോഗിച്ച് ഉൽപാദിപ്പിച്ച നന്മ എന്ന ജൈവ കീടനാശിനിയാണു തളിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഓമന, വാർഡ് മെമ്പർ ഷിലി ജിജുമോൻ, കീടനാശിനി വികസിപ്പിച്ചെടുത്ത തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനത്തിലെ ഡോ. സി.എ. ജയപ്രകാശ്, കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ. ദീപ ജയിംസ്, ചാഴൂർ കൃഷി അസിസ്റ്റന്റ് ജിഷ, പാടശേഖര സമിതി കൺവീനർ മോഹൻദാസ് നേതൃത്വം നൽകി.
പുള്ള് കോൾപടവിൽ 10 ഏക്കറിൽ ഡ്രോൺ ഉപയോഗിച്ച് ജൈവ കീടനാശിനി തളിച്ചു
01:23 AM Jan 28, 2023 | Deepika.com