വഴുക്കുംപാറ: ദേശീയപാതയിൽ വഴുക്കുംപാറ പെട്രോൾ പമ്പിന് സമീപം കാർ മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചയ്ക്കു 12നാണ് അപകടം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്കു വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
തൃശൂർ ഭാഗത്തേയ്ക്കുള്ള പാതയിലൂടെ പോയിരുന്ന കാർ നിയന്ത്രണംവിട്ടതിനെ തുടർന്ന് പാലക്കാട് ഭാഗത്തേയ്ക്കുള്ള പാതയിലേയ്ക്കു മറിയുകയായിരുന്നു. വാഹനം മറിഞ്ഞു സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
മൊബൈൽ
ഫോട്ടോഗ്രാഫി മത്സരം
ചേർപ്പ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ചേർപ്പ് പ്രസ് ഫോറം ജില്ലാ തലത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തും. ജനുവരി 30ന് എടുത്ത ഗാന്ധി വിഷയമായുള്ള ഫോട്ടോയാണ് പരിഗണിക്കുക. ഒരു മത്സരാർഥിയിൽ നിന്നും ഒരു ഫോട്ടോ മാത്രമേ സ്വീകരിക്കൂ. ഫെബ്രുവരി അഞ്ചിനകം ചിത്രങ്ങൾ വാട്ട്സ്ആപ്പ് ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും. 9961800222, 9947052073 എന്നീ നന്പറുകളിൽ ചിത്രവും കൂടെ ഫോട്ടോ എടുത്ത ആളുടെ വിവരവും അയക്കണം.
വഴുക്കുംപാറയിൽ കാർ മറിഞ്ഞ് അപകടം
01:23 AM Jan 28, 2023 | Deepika.com