തൃശൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഉയർത്തിയ ദേശീയപതാക ഇനിയങ്ങോട്ട് 24 മണിക്കൂറും തൃശൂർ കോർപറേഷനു മുന്പിൽ പാറിപ്പറക്കും.
ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് തൃശൂർ കോർപറേഷൻ 100 അടി ഉയരമുള്ള കൊടിമരവും വലിയ പതാകയും സ്ഥാപിച്ചത്. ഇന്നലെ നടന്ന റിപ്പബ്ലിക്ദിന ചടങ്ങിൽ മേയർ എം.കെ. വർഗീസ് റിമോട്ട് ഉപയോഗിച്ച് ഉയർത്തുന്ന പതാകയുടെ സ്വിച്ച് ഓണ്‍ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗണ്‍സിലർമാർ, സെക്രട്ടറി ആർ. രാഹേഷ്കുമാർ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ കോർപറേഷനുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കൊടിമരവും പതാകയും സ്ഥാപിച്ചിട്ടുള്ളത്.
തൃശൂർ കോർപറേഷൻ ഓഫീസിനു മുന്പിലെ പതാക ഇനി താഴില്ല
01:17 AM Jan 28, 2023 | Deepika.com