തൃശൂർ: അമല മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം തൃശൂർ ജില്ല ടിബി സെന്ററും ചേർന്ന് ക്ഷയരോഗ നിയന്ത്രണത്തെക്കുറിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി നിർവഹിച്ചു.
ജില്ല ടിബി ഓഫീസർ ഡോ.സുജ അലോഷ്യസ്, അമല അസിസ്റ്റൻറ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്, കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.സി.ആർ. സാജു, അസിസ്റ്റന്റ് പ്രഫസർ ഡോ. സി.എം. ശ്രുതി എന്നിവർ പ്രസംഗിച്ചു.
ഡോ. സജീവ് നായർ, ഡോ.മുഹമ്മദ് നിഷാദ്, ഡോ. നിഷ നരേന്ദ്രൻ, ഡോ. റെന്നീസ് ഡേവിസ്, ഡോ.ജോ തോമസ്, ഡോ. ഐശ്വര്യ പി. കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 250-ഓളം ഡോക്ടർമാർ പങ്കെടുത്തു.
ക്ഷയരോഗ നിയന്ത്രണം: അമലയിൽ ശില്പശാല
01:17 AM Jan 28, 2023 | Deepika.com