തൃശൂർ: തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പറപ്പൂക്കര ഡിവിഷൻ അംഗവും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ ലതാ ചന്ദ്രനെ-സിപിഎം തെരഞ്ഞെടുത്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണപ്രകാരം ഷീന പറയങ്ങാട്ടിൽ-സിപിഐ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാർഥി ശോഭന ഗോകുൽനാഥിനെ അഞ്ചിനെതിരെ 25 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്ലതാ ചന്ദ്രൻ വിജയിച്ചത്. യോഗത്തിൽ കളക്ടർ ഹരിത വി. കുമാർ അധ്യക്ഷയായി. ലതാ ചന്ദ്രൻ നേരത്തെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം, കണ്‍സ്ട്രക്ഷൻ വർക്കേഴസ് ഫെഡറേഷൻ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അനുമോദന യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ. ഡേവിസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. ജയ, എ.വി. വല്ലഭൻ, അംഗങ്ങളായ ജോസഫ് ടാറ്റ്, ലീല സുബ്രഹ്മണ്യൻ, മുഹമ്മദ് ഗസാലി, വി.എസ്. പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ലതാ ചന്ദ്രൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
01:17 AM Jan 28, 2023 | Deepika.com