അയ്യന്തോൾ: ഓവര്‍ ലോഡിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ടോറസ് ലോറികളും ക്വാറികളും പണിമുടക്കി കളക്ടറേറ്റിലേക്കു മാര്‍ച്ചും ധർണയും നടത്തി. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. രാജൻ ഡയമണ്ട്, കെ.എം. ലെനിൻ, പി.ടി. ഡേവിസ് തുടങ്ങിയ തുടങ്ങിയവർ പ്രസംഗിച്ചു. നിർമാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കുക, ക്വാറി ക്രഷർ നിയമാനുസൃതം തുറന്നു പ്രവർത്തിക്കുക, ഓവർ ലോഡിന്റെ പേരിൽ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നടത്തുന്ന പീഡനം അവസാനിപ്പിക്കുക, സിമന്റ് ബ്രിക്സ് നിർമാണ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുക, അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രണ കമ്മിറ്റി കളക്ടറുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമാക്കുക, പുഴമണൽ നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ടിപ്പര്‍ എര്‍ത്ത് മൂവേഴ്സ് സമിതി, കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്, സിമന്റ് പ്രൊഡക്ട്സ് ഓണേഴ്സ് സമിതി, ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്, രജിസ്ട്രേഡ് മെറ്റല്‍ ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്, കണ്സ്ട്രക്്ഷന് മിഷണറി സമിതി എന്നിവർ ചേർന്നാണു സമരം നടത്തിയത്.
ഓവര്‍ ലോഡിന്റെ പേരില്‍ പീഡനം: ടോറസ് ലോറികളും ക്വാറികളും പണിമുടക്കി
01:17 AM Jan 28, 2023 | Deepika.com