മേലൂർ: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നീതി ഹൈടെക് ലാബ്, ഇസിജി സെന്റർ പ്രവർത്തനം ആരംഭിച്ചു.
സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ അധ്യക്ഷനായി. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. മുൻബാങ്ക് പ്രസിഡന്റുമാരെ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ആദരിച്ചു. നവീകരിച്ച മെഡിക്കൽ ഷോപ്പിന്റെ ഉദ്ഘാടനം രജിസ്ട്രാർ എം. ശബരീനാഥൻ നിർവഹിച്ചു.
ജില്ലാപഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ വിജിത്ത്, വാർഡ് മെന്പർ ജാൻസി പൗലോസ്, ടി.കെ. ആദിത്യവർമരാജ, കെ.പി. തോമസ്, ഹാഷിം സാബു, ബ്ലിസണ് ഡേവീസ്, ടി.ജെ. പൗലോസ്, ബാങ്ക് സെക്രട്ടറി എം. സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.
നീതി ഹൈടെക് ലാബ്, ഇസിജി സെന്റർ നാടിന് സമർപ്പിച്ചു
01:16 AM Jan 28, 2023 | Deepika.com