വെള്ളാങ്കല്ലൂർ: ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ നാഷണൽ സർവീസ് സ്കീമിലൂടെ പരിസ്ഥിതി, ഊർജസംരക്ഷണ അവബോധം വളർത്തുന്നതിന് വള്ളിവട്ടം യൂണിവേഴ്സൽ എന്ജിനീയറിംഗ് കോളജ് എൻകോണ് ക്ലബ് ഊർജസ്വലരാകാം ഊർജ സംരക്ഷണത്തിലൂടെ പദ്ധതി തുടങ്ങി.
കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്ജിനീയറിംഗ് വകുപ്പ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്ജിനീയറിംഗ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊർജസംരക്ഷണ സംബന്ധമായ പരിശീലന പരിപാടികൾ, ഗവേഷണം, എനർജി ഓഡിറ്റിംഗ്, എൽഇഡി വൈദ്യുത ഉപകരണങ്ങൾ തുടങ്ങിയ രംഗങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയെന്നതാണ് പദ്ധതിയുടെലക്ഷ്യം. ബിപിസിഎൽ കൊച്ചി റിഫൈനറി റിട്ട. സീനിയർ മാനേജർ ഡോ. കൊച്ചുബേബി മാത്തൂരാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ കരൂപ്പടന്ന ഹയർ സെക്കൻഡറി സ്കൂളിലെ 50 എൻഎസ്എസ് വോളന്റിയർമാർ പങ്കെടുത്തു. വിദ്യാർഥികൾക്കായി കോളജ് എൻകോണ് ക്ലബ് കോർഡിനേറ്റർ കെ.കെ. അബ്ദുൽ റസാക്ക് ഊർജസംരക്ഷണ സെമിനാർ അവതരിപ്പിച്ചു. എൽഇഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി.
ഊർജസ്വലരാകാം, ഊർജസംരക്ഷണത്തിലൂടെ
01:16 AM Jan 28, 2023 | Deepika.com