ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിൽ നിർമിച്ച സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കോളജിലെ ബാസ്കറ്റ് ബോൾ, വോളി ബോൾ കോർട്ടുകൾ, ഫിറ്റനസ്, യോഗ സെന്ററുകൾ, പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന ഓപ്പണ്‍ ജിം, കൗണ്‍സിലിംഗ് സെന്ററുകൾ എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി ബാസ്കറ്റ് ബോൾ എറിഞ്ഞു കൊണ്ടാണ് നിർവഹിച്ചത്.
സ്ത്രീ ശാക്തികരണത്തിന് കോളജ് നൽകിയിട്ടുള്ള സംഭാവനകൾ സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിവിധ മത്സരങ്ങളിൽ ഗോൾഡ് മെഡലുകൾ നേടിയ വിദ്യാർഥികൾക്ക് മന്ത്രി അവാർഡുകൾ സമ്മാനിച്ചു. കോളജ് മാനേജർ സിസ്റ്റർ ലില്ലി മരിയ അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എബി ജോർജ്, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറിൻ, കൗണ്‍സിലർ ബിന്ദു ശശികുമാർ, കോളജ് യൂണിയൻ ചെയർപേഴ്സൻ അന്ന ജൂലിയ, കെ. വെളിയൻ, ഡോ. ജെസ്മി ജോസ് എന്നിവർ പ്രസംഗിച്ചു.
സേക്രഡ് ഹാർട്ട് കോളജ് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം നടന്നു
01:15 AM Jan 28, 2023 | Deepika.com