കുഴൂർ മേരി
ഇമ്മാക്കുലേറ്റ് പള്ളി
മാള: കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ ഒൗസേപ്പിതാവിന്റെയും തിരുനാൾ തുടങ്ങി.
തിരുനാൾ കൊടികയറ്റം ഫാ.അമൽ പാലാട്ടി നിർവഹിച്ചു. ഇന്നു രാവിലെ 6.15ന് ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന. തുടർന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്. രാത്രി ഏഴിന് അന്പ് എഴുന്നള്ളിപ്പ് സമാപനം.
നാളെ രാവിലെ ഏഴിന് വിരുദ്ധ കുർബാന. 10 ന് തിരുനാൾ കുർബാന, വൈകീട്ട് നാലിന് വിശുദ്ധ കുർബാനയെ തുടർന്ന് പ്രദക്ഷിണവും നടക്കും. രാത്രി ഏഴിന് തൃശൂർ കലാസദൻ അവതരിപ്പിക്കുന്ന ഗാനമേള. തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ ഇടവക സമൂഹം അവതരിപ്പിച്ച കലാസന്ധ്യ നടന്നു.
മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി
മൂന്നുമുറി: ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തോടെ മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷങ്ങൾ സമാപിച്ചു. കോവിഡ് ഇടവേളയ്ക്കു ശേഷം വിപുലമായി ആഘോഷിക്കപ്പെട്ട തിരുനാളിൽ സംബന്ധിക്കാൻ ഇത്തവണ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് എത്തിയത്. ഇന്നലെ രാവിലെ ഫാ. സിബു കള്ളാപറന്പിലിന്റെ കാർമികത്വത്തിൽ പാട്ടുകുർബാന, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ടിന്റെ സന്ദേശം എന്നിവയുണ്ടായി. ഉച്ചകഴിഞ്ഞ് നാലുകിലോമീറ്ററോളം നീണ്ട പ്രദക്ഷിണവഴിയിലൂടെ നടന്ന ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തിൽ മുത്തുകുടകളുമേന്തി നൂറുകണക്കിനു വിശ്വാസികൾ അണിനിരന്നു.
മാരാംകോട് സെന്റ് മേരീസ് പള്ളി
ചാലക്കുടി: സൗത്ത് മാരാംകോട് സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ചാലക്കുടി അവാർഡ് ഭവൻ ഡയറക്ടർ ഫാ. മനോജ് കരിപ്പായി കൊടി ഉയർത്തി. തുടർന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുർബാന, നോവേന ഉണ്ടായിരുന്നു. ഫാ. കിൻസ് എളംക്കുന്നപ്പുഴ ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമം നടത്തി.
ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന തുടർന്ന് വീടുകളിലേക്ക് അന്പെഴുന്നെള്ളിപ്പ്.
രാത്രി 10ന് യൂണിറ്റുകളിൽ നിന്നുള്ള അന്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. തുടർന്ന് വാനിൽ വർണമഴ. ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. വിത്സൻ മൂക്കനാം പറന്പിൽ കാർമികത്വം വഹിക്കും. ചാലക്കുടി ഫൊറോന വികാരി ഫാ. ജോളി വടക്കൻ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
കല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
അന്നമനട: കല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിന് കൊടിയേറി. വൈകീട്ട് 5.30ന് കപ്പേളയിൽ നടക്കുന്ന നൊവേനക്കുശേഷം കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത ചാൻസലർ റവ.ഡോ. കിരണ്‍ തട്ട്ല കാർമികനായി. തുടർന്ന് ഇടവക ദിനവും മതബോധന വാർഷികവും നവവൈദികനുള്ള അനുമോദന ചടങ്ങും നടന്നു.
ഇന്നു രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലി, രൂപം എഴുന്നള്ളിക്കൽ, പ്രസുദേന്തി വാഴ്ച. ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ കാർമികത്വം വഹിക്കും.
ഉച്ചതിരിഞ്ഞ് 1.30 ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്. രാത്രി 10ന് അന്പ് സമാപനം. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10ന് ഫാ. വിപിൻ കുരിശുതറയുടെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. ജെയിംസ് അതിയുന്തൻ വചനസന്ദേശം നൽകും.
ഉച്ചതിരിഞ്ഞ് നാലിന് ഇടവകയിലെ വൈദികർ അർപ്പിക്കുന്ന വിശുദ്ധ കുർബാന, തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം. വർണമഴയ്ക്ക് ശേഷം ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
തുന്പൂർ സെന്റ് മാത്യൂസ് പള്ളി
തുന്പൂർ: സെന്റ് മാത്യൂസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ അന്പ് തിരുനാളിന് കൊടിയേറി. ഫാ. സിജു കൊന്പൻ കൊടിയേറ്റം നിർവഹിച്ചു. ഇന്നു രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. സിബു കള്ളാപ്പറന്പിൽ കാർമികത്വം വഹിക്കും. ഫാ. നിബിൻ കുരിശിങ്കൽ വചന സന്ദേശം നൽകും. ശേഷം തിരുസ്വരൂപം എഴിന്നള്ളിച്ചുവയ്ക്കൽ, വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകീട്ട് പത്തിന് യൂണിറ്റുകളിൽ നിന്ന് പള്ളിയിലേക്ക് അന്പ് പ്രദക്ഷിണം എത്തിച്ചേരും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. പ്രിൻസ് പരത്തനാൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോജു കോക്കാട്ട് വചന സന്ദേശം നൽകും. വൈകീട്ട് 4.45ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം ഏഴിന് പള്ളിയിൽ എത്തിച്ചേരും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിബു കള്ളാപറന്പിൽ, കൈക്കാരൻമാരായ ജെയ്സണ്‍ കറുകുറ്റിക്കാരൻ, ദേവസികുട്ടി ഉൗക്കൻ, ജനറൽ കണ്‍വീനർ സാംസണ് ചുണ്ടേപറന്പിൽ, ജോയിന്റ് കണ്‍വീനർ ജോബി പാറോക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.
ചാലക്കുടി നിത്യസഹായ മാതാ പള്ളി
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാവിന്റെ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫാ. ആന്റോ തച്ചിൽ കൊടി ഉയർത്തി. ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നെള്ളിച്ചു വയ്ക്കൽ. തുടർന്ന് വീടുകളിലേക്ക് അന്പ് എഴുന്നെള്ളിപ്പ്.
രാത്രി 10ന് യൂണിറ്റുകളിൽ നിന്നുള്ള അന്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. തുർന്ന് ലദീഞ്ഞ്, വർണമഴ, ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. സാജൻ പുത്തൂർ കാർമികത്വം വഹിക്കും. ഫാ. ആൽവിൻ ജോസഫ് സന്ദേശം നൽകും. തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണം. വൈകീട്ട് ഏഴിന് കൊച്ചിൻ ഹീറോസ് അവതരിപ്പിക്കുന്ന മെഗാഷോ. തിങ്കളാഴ്ച വൈകീട്ട് നാലിന് ദിവ്യബലി, തുടർന്ന് ടൗണ്‍ അന്പ്. രാത്രി ഒന്‍പതിന് ടൗണ്‍ അന്പ് പള്ളിയിൽ സമാപിക്കും. തുടർന്ന് വാദ്യമേള, വർണമഴ.
ദേവാലയങ്ങളിൽ തിരുനാൾ
01:15 AM Jan 28, 2023 | Deepika.com