അ​ന​ധി​കൃ​ത പി​രി​വു ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി: ആ​ർ​ടി​ഒ

12:41 AM Jan 28, 2023 | Deepika.com
മ​ല​പ്പു​റം: സ്കൂ​ളു​ക​ളി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ വി​നോ​ദ​യാ​ത്ര കൊ​ണ്ടു​പോ​കു​ന്ന ബ​സു​ക​ൾ ഫി​റ്റ്ന​സ് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം മ​റ​യാ​ക്കി അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ് ബ​സ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഫി​റ്റ്ന​സ്് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​ത് ബ​സു​ട​മ​ക​ളു​ടെ ചു​മ​ത​ല​യാ​യി​രി​ക്കെ ഈ ​പേ​രി​ൽ സ്കൂ​ളി​ൽ നി​ന്നു പ​ണം ഈ​ടാ​ക്കു​ന്ന​തു ചി​ല സ്കൂ​ളു​ക​ളി​ൽ ര​ക്ഷി​താ​ക്ക​ൾ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
എ​ന്നാ​ൽ ഇ​ത്ത​രം പി​രി​വ് അ​ന​ധി​കൃ​ത​മാ​ണെ​ന്നും സ്കൂ​ളു​ക​ൾ പ്ര​സ്തു​ത സം​ഖ്യ കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ആ​ർ​ടി​ഒ സി.​വി.​എം ഷ​രീ​ഫ് അ​റി​യി​ച്ചു. സ്കൂ​ൾ അ​ധി​കൃ​ത​രോ ര​ക്ഷി​താ​ക്ക​ളോ പ​രാ​തി​പ്പെ​ടു​ന്ന പ​ക്ഷം ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.