ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിലെ ബൈബിൾ കൺവൻഷനും മൂന്നു നോമ്പാചരണവും നാളെ മുതൽ 31 വരെ നടക്കും. ഷെക്കെയ്ന ടിവി ഡയറക്ടർ ബ്രദർ സന്തോഷ് കരുമാത്രയും സംഘവും കൺവൻഷന് നേതൃത്വം നല്കും. രാവിലെ എട്ടു മുതൽ വൈകുന്നേരം നാലുവരെയാണ് കൺവൻഷൻ. കൺവൻഷന്റെ ഒരുക്കമായി ഇന്നു വൈകുന്നേരം 4.30ന് കുർബാനയും കുമ്പസാരവും ഉണ്ടാകും. നാളെ രാവിലെ എട്ടിന് കുർബാന,10ന് ഗാനശുശ്രൂഷയേ തുടർന്ന് കൺവൻഷൻ ആരംഭിക്കും. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 1.30ന് വചനശുശ്രൂഷ 3.15ന് ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ വാഴ്വ്. എംസിവൈഎം സഭാ ഡയറക്ടർ ഫാ. ജീൻസ് മേപ്പുറത്ത് നേതൃത്വം നല്കും.
30നു രാവിലെ 7.30ന് ജപമാല, എട്ടിന് പത്തനംതിട്ട രൂപത പ്രഥമ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന. 31നു രാവിലെ എട്ടിന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് ലൂർദ് മാതാ ഗ്രോട്ടോയിൽ നിന്നു ദേവാലയത്തിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം, സൗഖ്യ ശുശ്രൂഷ, വാഴ്വ്, സമാപന ആശീർവാദം.
ബിജെപി പദയാത്ര നടത്തും
അടൂർ: കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരേയും സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും ബിജെപി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി നയിക്കുന്ന പദയാത്ര ഇന്നും 30നുമായി നടക്കും. ഇന്നു രാവിലെ 8.30ന് ഏഴംകുളം ജംഗ്ഷനിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും.
ഇന്നു വൈകുന്നേരം 4.30ന് കെഎസ്ആർടിസി ജംഗ്ഷനിൽ സമാപനയോഗം ചേരും. 30നു രാവിലെ ഏനാത്തുനിന്ന് പദയാത്ര ആരംഭിക്കും.
ചന്ദനപ്പള്ളി ബൈബിൾ കൺവൻഷൻ നാളെ മുതൽ
10:32 PM Jan 27, 2023 | Deepika.com