ഇരിങ്ങാലക്കുട: നാക്ക് ഗ്രേഡിങ്ങിൽ എ++ സ്ഥാനം നേടിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനെ കെ. മോഹൻദാസ് എക്സ് എംപി ഫൗണ്ടേഷൻ അനുമോദിച്ചു.
അനുമോദന സമ്മേളനം മുൻ സർക്കാർ ചീഫ് വിപ്പും ഫൗണ്ടേഷൻ ചെയർമാനുമായ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച രണ്ടാമത്തെ വനിതാ കോളജ്, സംസ്ഥാനത്തെ ഏറ്റവും മികച്ച വനിതാ കോളജ് എന്നീ നിലകളിലേക്ക് ഉയർന്ന കോളജിന്റെ പ്രവർത്തനം ഏവർക്കും മാതൃകയാണെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ഫൗണ്ടേഷൻ സെക്രട്ടറി മിനി മോഹൻദാസ്, വാർഡ് കൗണ്‍സിലർ ഫെനി എബിൻ, പി.ടി. ജോർജ്, റോക്കി ആളൂക്കാരൻ, സിജോയ് തോമസ്,സേതുമാധവൻ. എം. കെ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ. എലൈസ നന്ദി പ്രകാശിപ്പിച്ചു.
നാക്ക് ഗ്രേഡിംഗിൽ എ++ നേടിയ സെന്റ് ജോസഫ്സ് കോളജിനെ അഭിനന്ദിച്ചു
12:58 AM Jan 26, 2023 | Deepika.com