കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ തെക്കേ നടയിലുള്ള ശ്രീകുരുംബ ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്ത സംഭവത്തെ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ശക്തമായി അപലപിച്ചു.
ഇന്നലെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രപരിസരം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പേരിൽ നാട്ടിൽ അശാന്തി പടർത്താനും ചേരിതിരിവ് സൃഷ്ടിക്കുവാനും ചില ഗൂഢശക്തികൾ ശ്രമിച്ചെങ്കിലും കൊടുങ്ങല്ലൂരിലെ സാംസ്കാരിക- മതേതര ശക്തികളുടെ ഇടപെടിലൂടെ അതിന് തടയിടാൻ കഴിഞ്ഞിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തിലൂടെ ശരിയായ വസ്തുതകൾക്ക് പുറത്തുകൊണ്ടുവരണമെന്നും ഇക്കാര്യത്തിൽ നാട്ടിൽ സമാധാനവും ശാന്തിയും നിലനിർത്തുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണയെന്നും എം.എം. വർഗീസ് പറഞ്ഞു. സിപിഎം ജില്ലാസെക്രട്ടേറിയറ്റ് മെന്പർ പി.കെ. ചന്ദ്രശേരൻ, ജില്ലാകമ്മിറ്റിയംഗം കെ.വി. രാജേഷ്, ഏരിയ സെക്രട്ടറി കെ.കെ. അബീദലി, കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, എം.എസ്. മോഹനൻ, ടി.പി. പ്രബേഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിഗ്രഹം തകർത്ത സംഭവം: സിപിഎം അപലപിച്ചു
12:58 AM Jan 26, 2023 | Deepika.com