അതിരപ്പിള്ളി: അതിരപ്പിള്ളിയിലെ ജനവാസകേന്ദ്രത്തിൽ മുപ്പതിലേറെ കാട്ടാനക്കൂട്ടമിറങ്ങി. തോട്ടം തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് റബർ തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റിയത്.
ആൾതാമസമില്ലാത്ത ലയങ്ങളുടെ ഭിത്തികൾ തകർത്താണ് കാട്ടാനക്കൂട്ടം തിരികെ പോയത്. സോളാർ വൈദ്യുതി വേലിയും തകർത്തു.
അതിരപ്പിള്ളിയിൽ ജനവാസകേന്ദ്രത്തിൽ മുപ്പതിലേറെ കാട്ടാനകളിറങ്ങി
12:57 AM Jan 26, 2023 | Deepika.com