പാലപ്പിള്ളി: പുലിയിറങ്ങി മാനിനെ കൊന്നു. ഒളനപ്പറന്പ് ആദിവാസി കോളനിക്ക് സമീപമാണ് ബുധനാഴ്ച പുലർച്ചെ പുലിയിറങ്ങിയത്.കോളനിക്ക് സമീപത്തെ തോട്ടത്തിൽ വന്ന മാനിനെയാണ് പുലി പിടികൂടിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മാനിനെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. മാനിന്റെ ജഡം വനാതിർത്തിയോട് ചേർന്ന് സംസ്കരിച്ചു. തോട്ടം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും താമസിക്കുന്ന ഭാഗത്ത് പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. മുൻപും ഈ പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു.
ഏറെ കാലത്തിന് ശേഷമാണ് മേഖലയിൽ വീണ്ടും പുലിയിറങ്ങുന്നത്. പുലിയിറങ്ങി ഭീതി പരത്തിയ സാഹചര്യത്തിൽ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നും, പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പാലപ്പിള്ളിയിൽ പുലിയിറങ്ങി മാനിനെ കൊന്നു
12:57 AM Jan 26, 2023 | Deepika.com