കാഞ്ഞാണി: മാച്ച് ബോക്സ് മൈക്രോഫോണും നിർമിത ബുദ്ധിയും ഉപയോഗിച്ച് ഹോം സെക്യൂരിറ്റി അലാം സൃഷ്ടിച്ച് മൂന്നാംക്ലാസ് വിദ്യാർഥി കെയോണ് ബിനുവിന്റെ കണ്ടെത്തൽ കൗതുകമായി.
മേക്ക് ഇൻ ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമായി എറവ് സെന്റ് തെരാസാസ് അക്കാദമിയിലെ സയൻസ് എക്സിബിഷനിലാണ് ഇതേ സ്കൂളിലെ വിദ്യാർഥിയായ കെയോണ് അവതരിപ്പിച്ചത്.
വീട്ടിനുചുറ്റും പറന്പിന്റെ നാലതിരുകളിലും കണ്ണാടികൾ പ്രതിഷ്ഠിച്ച് അതിലൂടെ ലേസർ രശ്മികൾ പ്രതിബിംബിച്ച് വീടിന് സുരക്ഷ ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ആരെങ്കിലും ഈ ലേസർ വരന്പ് ഭേദിച്ചാൽ ഉടൻ ഉച്ചത്തിൽ അലാം മുഴങ്ങും. കൊച്ചുബുദ്ധിയിലെ വലിയ ശാസ്ത്ര ബോധത്തെ പ്രദർശനം കാണാനെത്തിയവർ അഭിനന്ദിച്ചു.
സ്കൂൾ മാനേജർ ഫാ.റോയ് ജോസഫ് വടക്കൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റെനിറ്റ അധ്യക്ഷതവഹിച്ചു.
ഹോം സെക്യൂരിറ്റി അലാം നിർമിച്ച് മൂന്നാംക്ലാസ് വിദ്യാർഥി
12:54 AM Jan 26, 2023 | Deepika.com