ചേർപ്പ്: അമ്മാടം സെന്റ് ആന്റണിസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. തിരുനാളിനോടനുബന്ധിച്ച് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമം ഇടവക വികാരി ഫാ. ജോണ്‍ കിടങ്ങൻ നിർവഹിച്ചു.
ഇന്നലെ പാട്ടുകുർബാന, നൊവേന, ലദീഞ്ഞ്, കൂടുതുറക്കൽ, പ്രസുദേന്തി വാഴ്ച, യൂണിറ്റുകളിലേക്കുള്ള അന്പ് വിതരണം എന്നിവയുണ്ടായിരുന്നു. മേഘാലയ സെന്റ് ജോണ്‍ മേരി വിയാനി കാത്തലിക് മിഷൻ ഇടവക വികാരി ഫാ. ഡിനു വെന്പിൽ കാർമികനായി. അന്പ് സമാപനത്തിന്റെ ഭാഗമായി 12 സെറ്റ് ബാന്‍ഡ് സെറ്റുകൾ പങ്കെടുക്കുന്ന മെഗാബാന്റ് സെറ്റ് വിസ്മയ കാഴ്ചയായി. ഇന്ന് രാവിലെ വിശുദ്ധ കുർബാന, 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന എന്നിവ നടക്കും. മരത്താക്കര പള്ളി വികാരി ഫാ. സെബി പുത്തൂർ മുഖ്യകാർമികനാകും.
മുല്ലശ്ശേരി പള്ളി ആക്ടിംഗ് വികാരി ഫാ. യേശുദാസ് നെടുന്പാക്കാരൻ സന്ദേശം നൽകും.വൈകീട്ട് നാലിന് വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം, ഇരുന്നൂറ്റി ഇരുപതാം തിരുനാൾ വാർഷികത്തിന്റെ ഭാഗമായി ഇരുന്നിറ്റു ഇരുപത് പട്ടുകുടകൾ അണിനിരത്തും. വൈകീട്ട് ഏഴിന് വർണമഴ, തിരുമുറ്റമേളം, വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാന, ഇടവകയിൽനിന്ന് മരിച്ചുപോയവർക്കുവേണ്ടി കുർബാന, പൊതു ഒപ്പീസ്, വൈകിട്ട് ഏഴിന് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്റെ ഗാനമേള എന്നിവയുണ്ടാകും.
തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം
12:54 AM Jan 26, 2023 | Deepika.com