പുന്നയൂർക്കുളം: മരത്തിൽനിന്നുവീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. അകലാട് മൊയ്തീൻ മസ്ജിദിനു സമീപം പള്ളത്ത് അബൂബക്കറിന്റെ മകൻ സിഫാൻ (ഒന്പത്) ആണ് മരിച്ചത്. മമ്മിയൂർ എൽഎഫ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ ശീമക്കൊന്നയിൽ കയറിയപ്പോൾ കാൽതെറ്റി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കബറടക്കം നടത്തി. സിഫാന്റെ മരണത്തിൽ ഇന്നലെ സ്കൂളിന് അവധി നല്കി.
മാതാവ്: സഫീറ. സഹോദരങ്ങൾ: ഷഹൽ, സംപ്രീൻ, അഫാൻ.
മരത്തിൽനിന്നുവീണ് വിദ്യാർഥി മരിച്ചു
10:38 PM Jan 25, 2023 | Deepika.com