ഖത്തർ അപകടം: അകലാട് സ്വദേശി മരിച്ചു
10:38 PM Jan 25, 2023 | Deepika.com
ചാവക്കാട്: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശി മരിച്ചു. അകലാട് കാട്ടിലെ പള്ളിക്ക് സമീപം കരുമത്തിപറന്പിൽ ഹമീദ് (62) ആണ് ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. പത്തു വർഷമായി ഖത്തർ അൽബൈദ ഗ്രേഡിംഗ് സർവീസിൽ ഡ്രൈവറാണ്. കബറടക്കം നാട്ടിൽ നടത്തും. മാതാവ്: പരേതയായ ചെക്കായി. ഭാര്യ: ഷാഹിദ. മക്കൾ: അർഷ, അസ്ന, അനസ്. മരുമക്കൾ: അബാസ്, ബാദുഷ.