റോഡരികിൽ അവശനിലയിൽ കിടന്നിരുന്നയാൾ മരിച്ചു
10:38 PM Jan 25, 2023 | Deepika.com
അയ്യന്തോൾ: തൃശൂർ പടിഞ്ഞാറേ കോട്ടയിൽ റോഡരികിൽ രക്തം വാർന്ന് അവശനിലയിൽ കിടന്നിരുന്ന വയോധികൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപതു വയസു തോന്നിക്കും. പടിഞ്ഞാറേ കോട്ട വെസ്റ്റ്ഫോർട്ട് ആശുപത്രിക്കു സമീപമാണ് റോഡിൽ ഇയാളെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വീണപ്പോൾ ഇരുന്പു കന്പി തുളഞ്ഞുകയറിയുണ്ടായ മുറിവിൽ നിന്നാണ് രക്തം വാർന്നതെന്ന് സംശയിക്കുന്നതായി പോലീസ് സൂചിപ്പിച്ചു. തൃശൂർ ആക്ട്സ് പ്രവർത്തകരും പോലീസും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.