വാണിജ്യ സിലിണ്ടര്‍ വാങ്ങി ഇതില്‍ നിന്ന് ഗാര്‍ഹിക സിലിണ്ടര്‍ നിറച്ചു നല്‍കുന്നതാണ് പ്രധാന പരിപാടി. ഒപ്പം ഗാര്‍ഹിക സിലിണ്ടറുകളില്‍ നിന്ന് ഊറ്റി തൂക്കം കുറച്ച് മറ്റൊരു സിലിണ്ടര്‍ നിറയ്ക്കുന്ന പരിപാടിയുമുണ്ട്.
സുരേഷിന്റെ വീടിന് തൊട്ടു മുന്നിലുള്ള പട്ടിക്കൂട്ടിലാണ് നിറഞ്ഞ സിലിണ്ടറില്‍ നിന്ന് ഒഴിഞ്ഞതിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന പൈപ്പുകളും മറ്റു ഉപകരണങ്ങളും സ്ഥാപിച്ചിരുന്നത്. ഇവിടെ നിന്നും റീ ഫില്ലിംഗിനു ശേഷം പതിപ്പിക്കാനുള്ള വ്യാജ സീലുകളും കണ്ടെത്തി.19 സിലിണ്ടറുകളും തൂക്കം പരിശോധിക്കാനുള്ള ത്രാസുംപിടികൂടി.
സിലിണ്ടര്‍ നിറച്ചു കഴിഞ്ഞാല്‍ പുതിയതെന്ന് തോന്നിക്കുന്ന തരത്തില്‍ സീല്‍ ചെയ്തായിരുന്നു വ്യാപാരം നടത്തിയിരുന്നത്. അടുത്ത പ്രദേശങ്ങളിലുള്ള ഗ്യാസ് ഏജന്‍സികളില്‍ നിന്ന് മറ്റുള്ളവരുടെ പേരിലും അനധികൃതമായും എടുക്കുന്ന ഗ്യാസ് സിലിണ്ടറുകളാണ് സുരേഷ് വീട്ടില്‍ എത്തിച്ചു തൂക്കത്തില്‍ കൃത്രിമം നടത്തി മറിച്ചു വില്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകളില്‍ പത്തെണ്ണം ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒമ്പത് സിലണ്ടറുകളും കണ്ടെത്തി.
ഇതില്‍ ഭാരത് ഗ്യാസിന്റെയും ഇന്ഡേനിന്റെയും സിലിണ്ടറുകള്‍ ഉള്‍പ്പെടും. ഗ്യാസ് സിലിണ്ടര്‍ വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റേതെന്ന് കരുതുന്ന വ്യത്യസ്തമായ രണ്ടു നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തി. ഏറെ അപകടം ഉണ്ടാകും വിധം പഞ്ചായത്ത് റോഡിന് സമീപമാണ് ഫില്ലിംഗ് നടത്തിയിരുന്നത്. ഇവിടെ ഗ്യാസ് ചോര്‍ന്നാല്‍ വലിയ അപകട സാധ്യതയാണ് ഉണ്ടാവുക. കളക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ പരിശോധന നടത്തിയെങ്കിലും പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ പരിശോധനയില്‍ ഒഴിവാക്കിയിരുന്നു.
വാണിജ്യ സിലിണ്ടറില്‍നിന്ന് ഊറ്റി നല്‍കും
10:33 PM Jan 25, 2023 | Deepika.com