വീട്ടമ്മ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
09:56 PM Jan 25, 2023 | Deepika.com
മഞ്ചേരി: വീട്ടമ്മ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി അച്ചിപ്പിലാക്കൽ പാറാംതൊടി ബാപ്പുട്ടിയുടെ മകളും വെള്ളാന്പുറം സി.എം അഷ്റഫിന്റെ ഭാര്യയുമായ ഫാത്തിമ സുഹ്റ (40) യാണ് മരിച്ചത്. ജോർദ്ദാൻ അമ്മാൻ വിമാനത്താവളത്തിലാണ് സംഭവം. ജോർദ്ദാൻ, പലസ്തീൻ രാജ്യങ്ങളിലേക്ക് തീർഥയാത്ര നടത്തുന്നതിനിടെയാണ് മരണം.