ഇരിങ്ങാലക്കുട: മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ ഹൃദയ പാലിയേറ്റീവ് കെയർ പേരാന്പ്രയിൽ പുതുതായി നിർമിക്കുന്ന ഹോസ്പീസിന്റെ ശിലാസ്ഥാപനം ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഷിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കൽ, ഡയറക്ടർ ഫാ. തോമസ് കണ്ണന്പള്ളി, അസി. ഡയറക്ടർമാരായ ഫാ. ഷാജു ചിറയ ത്ത്, ഫാ. ഡിബിൻ ഐനിക്കൽ, ഫാ. റിന്റോ തെക്കിനിയത്ത്, പേരാന്പ്ര വികാരി ഫാ. ഷാജു കാച്ചപ്പള്ളി, രൂപത പ്രൊക്യുറേറ്റർ ഫാ. ലിജോ കോങ്കോത്ത്, മുൻ വികാരി ജനറാൾ ഫാ. ജോയ് പാലിയേക്കര എന്നിവർ നേതൃത്വം നൽകി.
കിടപ്പു രോഗികൾക്ക് ഏറ്റവും ആവശ്യമായ സാഹചര്യങ്ങളിൽ കിടത്തി പരിചരിക്കാനായിട്ടാണ് ഈ ഹോസ്പീസ് നിർമിക്കുന്നതെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു.
ഹൃദയ പാലിയേറ്റീവ് ഹോസ്പീസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
12:52 AM Jan 25, 2023 | Deepika.com