കൊടകര: പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി ആഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.
കാവിൽ ദേശക്കാരുടെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ താലപ്പൊലി ആഘോഷം നടന്നത്. രാവിലെ ക്ഷേത്ര ചടങ്ങുകൾക്കു ശേഷം ശ്രീഭൂതബലി, എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി. ഉച്ചയ്ക്ക് കലാപീഠം ഹരീ ഷ് പശുപതിയുടെ ചാക്യാർ കൂത്ത് അരങ്ങേറി.
ഉച്ചകഴിഞ്ഞു നടന്ന കാഴ്ചശീവേലിയിൽ ഏഴ് ആനകൾ അണിനിരന്നു. മന്ദലാംകുന്ന് അയ്യപ്പൻ തിടന്പേറ്റി. മേളത്തിന് പെരുവനം കുട്ടൻമാരാരും പഞ്ചവാദ്യത്തിനു ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും നേതൃത്വം നൽകി.
പാണ്ടിമേളം, കേളി, കൊന്പ് പറ്റ് എന്നിവയും ഉണ്ടായി. ക്ഷേ ത്രച്ചടങ്ങുകൾക്കു തന്ത്രി അഴകത്ത് ഹരിദത്തൻ നന്പൂതിരി, അഴകത്ത് ത്രിവിക്രമൻ നന്പൂതിരി, മേൽശാന്തി ഹരികൃഷ് ണൻ എന്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.
പുത്തുക്കാവ് താലപ്പൊലി ഭക്തിനിർഭരം
12:52 AM Jan 25, 2023 | Deepika.com