ആളൂർ: ചാലക്കുടി താലൂക്കിലെ സഹകരണ സംഘം ഭാരവാഹികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് കണ്ണൂരും കേരള സംസ്ഥാന സഹകരണവകുപ്പും സംയുക്തമായി സഹകരണ ബോധവത്കരണ സെമിനാർ മാള ബ്ലോക്ക് ടൗണ്‍ സഹകരണ സംഘത്തിൽ സംഘടിപ്പിച്ചു.
സഹകരണ ബോധവത്കരണ സെമിനാർ മുകുന്ദപുരം സർക്കിൾ സഹകരണ യൂണി യൻ ചെയർമാൻ ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) ബ്ലിസണ്‍. സി. ഡേവിസ് അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡയറക്ടർ എം.വി. ശശികുമാർ സെമിനാറിനു നേത്യത്വം നൽകി.
മാള ബ്ലോക്ക് ടൗണ്‍ സഹകരണ സംഘം പ്രസിഡന്റ് അയ്യപ്പൻ ആങ്കാരത്ത് ആശംസകളർപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് സീനിയർ ഫാക്കൽറ്റി വി.എൻ. ബാബു സ്വാഗതവും സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) ഒാഫീസ് സൂപ്രണ്ട ് ടി.ഐ. അൽഫിയ നന്ദിയും പറഞ്ഞു.
സഹകരണ ബോധവത്കരണ സെമിനാർ
12:52 AM Jan 25, 2023 | Deepika.com