അന്തിക്കാട്: മുറ്റിച്ചൂർ സെന്റ് പീറ്റേഴ്സ് പുതിയ ദേവാലയത്തിന്റെ കൂദാശാകർമം 29ന് 2.30 ന് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിക്കുമെന്ന് പുത്തൻപീടിക പള്ളി വികാരി ഫാ. റാഫേൽ താണിശേരി പത്രസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച 2.30നുള്ള വിശുദ്ധ കുർബാനയ്ക്ക് പഴുവിൽ ഫൊറോന വികാരി ഫാ. പോൾ താണിക്കൽ, ഫാ. പോൾ തേയ്ക്കാനത്ത് എന്നിവർ സഹകാർമികരാകും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകും.
പുത്തൻപീടിക ഇടവകയുടെ കീഴിൽ 1976 ൽ സ്ഥാപിച്ച കപ്പേള 5000 സ്ക്വയർ ഫീറ്റിൽ ആണ് പുതുക്കി പണിതിരിക്കുന്നത്. പുതിയ പള്ളിയുടെ ശിലാസ്ഥാപനം 2012 ൽ നിർവഹിച്ചത് മാർ റാഫേൽ തട്ടിലാണ്. ജനറൽ കണ്‍വീനർ ജോണ്‍ വെള്ളാട്ടുകര, കൈക്കാരൻ ഡെയ്സൻ അരിന്പൂർ, സെക്രട്ടറി പി.വി. പോൾ, പബ്ലിസിറ്റി കണ്‍വീനർ ദേവസി വി എലുവത്തിങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മുറ്റിച്ചൂർ സെന്റ് പീറ്റേഴ്സ് പള്ളിയുടെ കൂദാശ 29ന്
12:50 AM Jan 25, 2023 | Deepika.com