കുന്നംകുളം: കെഎസ്ആർടിസി ബസിൽ 16 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ ശങ്കരയ്യർ റോഡിൽ താമസിക്കുന്ന ചിറ്റിലപ്പള്ളി വീട്ടിൽ ലാസറി (63)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തൃശൂരിൽ നിന്നും നിലന്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
തുടർന്ന് കെഎസ്ആർടിസി ബസ് കുന്നംകുളം പോലീസ് സ്റ്റേഷനു മുൻപിലെത്തിച്ച് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കെഎസ്ആർടിസി ബസിൽ 16 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
12:50 AM Jan 25, 2023 | Deepika.com