ചേർപ്പ്:അമ്മാടം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ എഡ്യുകെയർ സ്കോളർഷിപ്പ് വിതരണോദ്ഘാടനം തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെ നിർവഹിച്ചു. എഴുപത്തിയഞ്ച് വിദ്യാർഥികൾക്ക് ആയിരം രൂപയും സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് പാരിതോഷികമായി നൽകി.
1999-2001 എസ്.എസ്.എൽ.എസി ബാച്ചിലെ പൂർവ വിദ്യാർഥികളുടേയും അഭ്യൂദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ സി.ടി. ജോജു സന്ദേശം നല്കി. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ സ്റ്റെയ്നി ചാക്കോ, ടോബി തോമസ്, ഡെന്നസ് പെല്ലിശേരി, സ്റ്റാർലിൻ ഷിന്റോ എന്നിവർ പ്രസംഗിച്ചു.
അമ്മാടം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സ്കോളർഷിപ്പ് വിതരണം
12:50 AM Jan 25, 2023 | Deepika.com