തൃശൂർ: അക്ഷരായനം വായനോത്സവവും കുടുംബ സംഗമവും അനുമോദന യോഗവും നാളെ വിവേകോദയം ബോയ്സ് സ്കൂളിൽ നടത്തും.
രാവിലെ പത്തിന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡോ. സി. രാവുണ്ണി അധ്യക്ഷത വഹിക്കും. മഹാമാരികാലത്തെ ഓണ്‍ലൈൻ വായന ചർച്ചകളിലൂടെ അക്ഷരായനം ആറാമത് വർഷവും 140 ദിവസം നീണ്ടുനിന്ന വായനോത്സവം സംഘടിപ്പിച്ചുവെന്ന് കണ്‍വീനർ ഡോ. ബെന്നി ജേക്കബ് പത്രസമ്മേളനത്തിൽ പരഞ്ഞു. 2126 പേർ പങ്കെടുത്തവരിൽ 412 പേർ അവസാനഘട്ടവും പൂർത്തിയാക്കി. ഇതിൽ 153 പേരെ മികച്ച വായനക്കാരായി പ്രഖ്യാപിച്ചിരിക്കയാണ്. 78 പേർക്ക് പുരസ്കാരവും 75 പേർക്ക് സർട്ടിഫിക്കറ്റും ചടങ്ങിൽ നൽകും.
ചടങ്ങിൽ സംസ്ഥാനതലത്തിലെ മികച്ച പത്തു ലൈബ്രേറിയൻമാരെ ആദരിക്കും. കലാപരിപാടികളും നാടകവും ഉണ്ടാകും. പത്രസമ്മേളനത്തിൽ ചെയർമാൻ ഡോ. സി. രാവുണ്ണി, കെ.എൻ. യശോധരൻ, മായ വിനോദ്, റീബാ പോൾ എന്നിവരും പങ്കെടുത്തു.
അക്ഷരായനം കുടുംബ സംഗമം നാളെ
12:50 AM Jan 25, 2023 | Deepika.com