കല്ലേറ്റുംകര: ഉണ്ണിമിശിഹാ ദേവാലയത്തിലെ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനോടനുബന്ധിച്ച് നാട് മുഴുവൻ ആഘോഷത്തിന് അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. എല്ലാ ജനവിഭാഗങ്ങളും ആഘോഷിക്കുന്ന തിരുനാളിന്റെ ഭാഗമായി വിവിധ മത-സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വൈകീട്ട് 6.30ന് പള്ളിയങ്കണത്തിൽവച്ച് മതസൗഹാർദ സാംസ്കാരിക സമ്മേളനവും, മതമൈത്രി ദീപവും തെളിയിക്കും.
ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അധ്യക്ഷത വഹിക്കും. കല്ലേറ്റുംകര മുസ്ലിം മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.എസ്.അസ്സനാർ, ഇരിങ്ങാടപ്പിള്ളി ദേവസ്വം കമ്മിറ്റി സെക്രട്ടറി ഹരിത നന്പൂതിരി, ഹോളി ഫാമിലി പാവനാത്മാ പ്രൊവിൻഷ്യാൾ സിസ്റ്റർ എൽസി കോക്കാട്ട്, കല്ലേറ്റുംകര പള്ളി വികാരി ഫാ. വർഗീസ് അരിക്കാട്ട് എന്നിവർ ചേർന്ന് ’മതമൈത്രി ദീപം’ തെളിയിക്കും.
വൈകീട്ട് ഏഴിന് ദേവാലയത്തിന്റെ ദീപാലങ്കാര സ്വിച്ചോണ്‍ കർമം ആളൂർ പോലീസ് സ്റ്റേഷൻ സിഐ സിവിൻ നിർവഹിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തിരുനാൾ.
മതസൗഹാർദ സാംസ്കാരിക സമ്മേളനവും മതമൈത്രി ദീപം തെളിയിക്കലും ഇന്ന്
12:47 AM Jan 25, 2023 | Deepika.com