എരുമപ്പെട്ടി: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ തൃശൂർ ജില്ലാ തല കിഡ്സ് കലോത്സവം നാളെ രാവിലെ 9.30 മുതൽ ചിറമനേങ്ങാട് കോണ്‍കോർഡ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
വിവിധ മത്സരങ്ങളിൽ ആയിരത്തോളം പ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. രണ്ട് വിഭാഗത്തിലായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും എത്തുന്ന ആയിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. 5 വേദികളിലായി 40 ഇനം മത്സരങ്ങളാണ് നടക്കുക.രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് മെന്പർ ജലീൽ ആദൂർ ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ ആർ.എം ബഷീർ അധ്യക്ഷനാകും. പട്ടുറുമാൽ ഫെയിം ഷമീർ ചാവക്കാട് മുഖ്യാതിഥിയാകും.
പെൻകോ ബക്കർ മുഖ്യപ്രഭാഷണം നടത്തും.ഐ.എ.എം.ഇ ജില്ലാ ചെയർമാർ കെ.എം.ഷെരീഫ് ബുഖാരി, ജനറൽ കണ്‍വീനർ വി.എച്ച് സഈദ്, ട്രഷറർ മുനീർ, ഉമ്മർ കടങ്ങോട്, ബീന ഉണ്ണി, സുബൈർ എന്നിവർ പങ്കെടുക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ യു.കെ.ഷാജഹാൻ മുഖ്യാതിഥിയാകും. മുള്ളൂർക്കര മുഹമ്മദലി സഖാഫി, ഗഫൂർ കടങ്ങോട് തുടങ്ങിയവർ പങ്കെടുക്കും. എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ആർ.എം ബഷീർ, വി.എച്ച്.സഈദ്, എ.വി ഗഫൂർ ,അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.
ജില്ലാതല കിഡ്സ് കലോത്സവം
12:47 AM Jan 25, 2023 | Deepika.com