മണ്ണംപേട്ട: സുരക്ഷ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കൂർ പാലിയേക്കര നാഗത്ത് വീട്ടിൽ ശ്യാംകുമാർ (54) ആണ് മരിച്ചത്. ഫെഡറൽ ബാങ്ക് മണ്ണംപേട്ട ബ്രാഞ്ചിലെ സുരക്ഷ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെ അഞ്ചോടെ ഇയാളെ ബാങ്കിന്റെ എടിഎം കൗണ്ടറിലെ കസേരയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വരന്തരപ്പിള്ളി പോലിസ് മേൽനടപടികൾ സ്വീകരിച്ചു.
സുരക്ഷ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി
11:26 PM Jan 24, 2023 | Deepika.com